India - 2025

കുടുങ്ങിയ പോയ നാനൂറോളം അതിഥി തൊഴിലാളികൾക്ക് അഭയമൊരുക്കിയത് മാംഗ്ലൂർ കത്തീഡ്രൽ ദേവാലയം

സ്വന്തം ലേഖകന്‍ 15-05-2020 - Friday

മാംഗ്ലൂർ: കോവിഡ് 19 ലോക്ക് ഡൗണിൽ, ഭവനങ്ങളിൽ എത്തിച്ചേരാൻ കഴിയാതെ വഴിയിൽ കുടുങ്ങിയ നാനൂറോളം അതിഥി തൊഴിലാളികൾക്ക് അഭയമൊരുക്കി മാംഗ്ലൂർ റൊസാരിയോ കത്തീഡ്രൽ. മാംഗ്ലൂർ ബിഷപ്പിന്റെയും കത്തീഡ്രൽ റെക്ടറിന്റെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കായി കത്തീഡ്രലിനോട് ചേര്‍ന്ന് താമസ സൗകര്യമൊരുക്കിയത്. റോഡില്‍ കുടുങ്ങിയ പോയ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്ത ഭരണകൂടം ദേവാലയ നേതൃത്വത്തെ അറിയിച്ചപ്പോള്‍ സഭ ഇരുകൈകളും നീട്ടി അവരെ സ്വീകരിക്കുകയായിരിന്നു. മാംഗ്ലൂർ രൂപത ബിഷപ്പ് പീറ്റർ പോൾ സാൽദന്‍ഹാ തൊഴിലാളികളെ സന്ദർശിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കാവശ്യമായ ശുദ്ധജലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേവാലയ നേതൃത്വം ക്രമീകരിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »