India - 2024

തൃശൂരിൽ വൈദിക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

പ്രവാചക ശബ്ദം 18-05-2020 - Monday

തൃശൂർ: പുല്ലഴിയിൽ വൈദിക വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കിൽ നിക്കോളാസിന്റെ മകൻ റിയോ നിക്കോളാസ് ഒലക്കേങ്കിലാണ് (21) മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.

തൃശൂരിലെ സെമിനാരിയിൽ വൈദിക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പുല്ലഴിയിലെ ഓർഫനേജിൽ എത്തിയത്. മറ്റുള്ളവർക്കൊപ്പം കുളിക്കാൻ പോയ റിയോ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »