Life In Christ - 2025

ആദിവാസികളുടെയും ദരിദ്രരുടെയും കണ്ണീരൊപ്പി സാഗര്‍ രൂപതയുടെ മാനവ വികാസ്

പ്രവാചക ശബ്ദം 25-05-2020 - Monday

സാഗര്‍: രാജ്യം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ വലയുമ്പോള്‍ നിരക്ഷരായ ആദിവാസികള്‍ക്കും സാധുക്കള്‍ക്കും സാന്ത്വനവും സഹായവുമെത്തിച്ച് മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മാനവ വികാസ്. രാജ്യം മുഴുവന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ ദിവസ വേതനക്കാരായ സാധുക്കള്‍ക്കും ദരിദ്രര്‍ക്കുമാണ് മാനവ വികാസ് ഭക്ഷണവും ഇതര സഹായങ്ങളും എത്തിച്ചുക്കൊണ്ടിരിക്കുന്നത്. പ്രദേശവാസികളുടെ ബിജു അച്ചന്‍ അഥവാ മാനവ വികാസ് ഡയറക്ടര്‍ ഫാ. തോമസ് ഫിലിപ്പിന്റെ നേതൃത്വപാടവും സേവന സന്നദ്ധതയുമാണ് അനേകരുടെ വയറും ഹൃദയവും നിറക്കുവാന്‍ കാരണമാകുന്നത്.

പതിനായിരത്തോളം ആളുകള്‍ക്ക് പാകം ചെയ്ത ഭക്ഷണം, റേഷന്‍ കിറ്റുകള്‍, മാസ്ക്കുകള്‍, മാസ്ക്കുകള്‍, ഹൈജീന്‍ മെറ്റീരിയല്‍സ് എന്നിവ വിതരണം ചെയ്തതിന് പുറമെ മാനവ വികാസിന്റെ സെന്‍റര്‍ ഇന്‍ചാര്‍ജുകളും ഫീല്‍ഡ് കോഡിനേറ്ററുമാരും കമ്മ്യൂണിറ്റി മോബിലൈസേര്‍സും ഹാന്‍ഡ് വാഷ് ക്യാംപെയിനും ബോധവത്ക്കരണവും നടത്തുന്നുണ്ട്. സാഗര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളത്തിന്റെ ശക്തമായ പിന്തുണയും സഹായവും മാനവ വികാസിന് ലഭിക്കുന്നുണ്ട്. സാഗര്‍, അശോക് നഗര്‍, ഗുണ, റൈസര്‍, വിധീഷ എന്നീ അഞ്ചു ജില്ലകളിലാണ് മാനവ വികാസിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ ആളുകളിലേക്ക് സഹായമെത്തിക്കുവാനുള്ള പ്രയത്നത്തിലാണ് മാനവ വികാസ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 38