India - 2025

'ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം ഉണ്ടാകണം': കത്തോലിക്ക കോണ്‍ഗ്രസ്

30-05-2020 - Saturday

കോട്ടയം: ജൂണില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം ഉണ്ടാകണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. കോവിഡ് രോഗവുമായി സമരസപ്പെട്ടു ജീവിക്കാന്‍ ജനങ്ങളെ ഒരുക്കുകയാണു വേണ്ടത്. ആരാധനാലയങ്ങളുടെ അധികാരികള്‍ക്കു നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം നല്‍കി ആദ്യ ഘട്ടം ഒരു സമയം 50 പേര്‍ക്ക് അനുമതി നല്‍കിയോ ആരാധനാലയങ്ങളുടെ വിസ്തീര്‍ണത്തിന് ആനുപാതികമായി വിശ്വാസികളുടെ എണ്ണം നിജപ്പെടുത്തിയോ തുറക്കാന്‍ അനുവദിക്കണം. ദൈവ വിശ്വാസവും പ്രാര്‍ത്ഥനാജീവിതവും മറ്റ് അവശ്യ ഘടകങ്ങള്‍ പോലെ ജനങ്ങള്‍ക്ക് അത്യാവശ്യമാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ബിജു പറയന്നിലം അഭ്യര്‍ത്ഥിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 324