India - 2025

കോവിഡ് മഹാമാരിയില്‍ സജീവമായി ഇടപ്പെട്ട സാമൂഹ്യ സേവന വിഭാഗങ്ങളെ അഭിനന്ദിച്ച് മാര്‍ ജോസ് പുളിക്കല്‍

23-05-2020 - Saturday

കോട്ടയം: കോവിഡ് മഹാമാരിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടു പൂര്‍ണമായും സഹകരിച്ചു സജീവമായി പ്രവര്‍ത്തിച്ച എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളെ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അഭിനന്ദിച്ചു. തുടര്‍ന്നും കോവിഡ് അതിജീവനത്തിനായി ഏറ്റവും കാര്യക്ഷമമായി നൂതനാഭിമുഖ്യത്തോടെ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ എല്ലാ സാമൂഹ്യ സേവന വിഭാഗങ്ങളും സജ്ജമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്രിസ്തുവിനു പാവങ്ങളോടും പിന്നാക്കാവസ്ഥയിലുള്ളവരോടും ഉണ്ടായിരുന്ന മനോഭാവം ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കുവയ്ക്കുന്ന കാര്യസ്ഥ ദൗത്യമാണ് സഭയുടെ സാമൂഹ്യശുശ്രൂഷയുടേതെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ കത്തോലിക്ക രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാരുമായി കാരിത്താസ് ഇന്ത്യ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്ഫരറന്‍സില്‍ അധ്യക്ഷസന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, നിയുക്ത ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വംനല്‍കി. കേരളത്തിലെ 32 കത്തോലിക്ക രൂപതകളിലെയും സാമൂഹ്യ സേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാര്‍ പങ്കെടുത്ത വീഡിയോ കോണ്ഫാറന്‍സില്‍ ഓരോ രൂപതയുടെയും പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രൂപരേഖ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 323