India - 2024

അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണം: ലത്തീന്‍ മെത്രാന്‍ സമിതി

28-05-2020 - Thursday

കൊച്ചി: അന്‍പത് വിശ്വാസികളെ പങ്കെടുപ്പിക്കും വിധം പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള അനുവാദം നല്കണമെന്നു കേരള റീജണല്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരിയുടെ കൊടുംഭീതിയില്‍ നിസഹായരും നിരാലംബരുമായ മനുഷ്യര്‍ക്ക് പ്രത്യാശയുടെയും വിശ്വാസത്തിന്റെയും സാന്ത്വനം പകരാന്‍ ആരാധനാലയങ്ങള്‍ കൂടിയേ തീരൂ.

വൈറസ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന്റെ മാര്‍ഗരേഖകളും കൃത്യമായി പാലിക്കാനും അവ യഥാവിധി ക്രമീകരിക്കാനുമുള്ള സംവിധാനങ്ങള്‍ കത്തോലിക്കാ സഭയ്ക്കുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മെത്രാന്‍സമിതി യോഗത്തില്‍ കേരള ലത്തീന്‍ സഭാദ്ധ്യക്ഷനും കെആര്‍എല്‍സിസി പ്രസിഡന്റുമായ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മോഡറേറ്ററായിരുന്നു.

ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവരുള്‍പ്പെടെ 12 രൂപതാധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് 19നെ പ്രതിരോധിക്കാന്‍ സഭയിലും സമുദായത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിശകലനം ചെയ്തു. സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഭക്ഷണവിതരണം, ദുരിതാശ്വാസപദ്ധതികള്‍ എന്നിവയ്ക്കായി കീഴ്ഘടകങ്ങളിലൂടെ 10 കോടി രൂപയോളം ലത്തീന്‍ സഭ ചെലവഴിച്ചുകഴിഞ്ഞെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »