News - 2025
പീഡനങ്ങളുടെ നടുവില്‍ നൈജീരിയയില്‍ നിന്ന് സദ്വാര്‍ത്ത: അന്‍പത് ബൈബിള്‍ സംഭാവന നല്‍കി ഇസ്ലാം മത വിശ്വാസി
പ്രവാചക ശബ്ദം 30-05-2020 - Saturday
അബൂജ: ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡന കഥകള്‍ മാത്രം പുറത്തുവന്നിരുന്ന നൈജീരിയയില്‍ നിന്നും മതസൗഹാര്‍ദ്ദത്തിന്റെ വാര്‍ത്ത. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ തനിക്ക് അന്‍പതു ബൈബിളുകള്‍ സംഭാവനയായി നല്‍കിയെന്ന്‍ നൈജീരിയയിലെ അബുജ കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കായിഗാമ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇക്കഴിഞ്ഞ മെയ് 28ന് തന്നെ സന്ദര്‍ശിച്ച അല്‍ഹാജി ഇദി മൊഹമ്മദ് ഫാറൂഖ് എന്ന മുസ്ലീം വിശുദ്ധ ബൈബിളിന്റെ അന്‍പതു പകര്‍പ്പുകള്‍ സംഭാവനയായി നല്‍കിയെന്നു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മെത്രാപ്പോലീത്ത വിശ്വാസി സമൂഹത്തെ അറിയിച്ചിരിക്കുന്നത്.
ബൈബിളിന്റെ പകര്‍പ്പുകള്‍ക്ക് പുറമേ, ഇംഗ്ലീഷ് തര്‍ജ്ജമക്കൊപ്പം അതിന്റെ ഹീബ്രു, ഗ്രീക്ക് പദങ്ങളും ചേര്‍ത്തിട്ടുള്ള ഇന്റര്‍ലൈനിയര്‍ ബൈബിളും, ബൈബിള്‍ പദങ്ങളുടെ അക്ഷരക്രമത്തിലുള്ള പട്ടികയും (കോണ്‍കോര്‍ഡന്‍സ് സീരീസ്), ഒരു പ്രതിമയും അദ്ദേഹം സമ്മാനമായി നല്‍കിയെന്നും മെത്രാപ്പോലീത്തയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിരവധി ആളുകളാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയായില്‍ നിന്നു വന്ന ഈ വാര്‍ത്തയെ ഏറെ സന്തോഷത്തോയോടെയാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്. ഈ വര്‍ഷം ഇതുവരെ ഏതാണ്ട് അറുന്നൂറോളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ഇന്റര്‍ സൊസൈറ്റി) അടുത്ത നാളില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക