News - 2025
കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമോ? ഇന്ന് നിര്‍ണ്ണായക ദിനം
പ്രവാചക ശബ്ദം 01-06-2020 - Monday
തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുമതി നല്‍കിയെങ്കിലും ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. കേന്ദ്രത്തിന്റെ ഇളവുകള്‍ അതേപടി നടപ്പില്ലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് തീരുമാനമാകുക.
ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കു തുറന്നു നല്കിയാലും ഒരേസമയം എത്താവുന്ന ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടാകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കാം എന്നായിരിന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്നു മൂന്നു മണിക്ക് കരുണ കൊന്ത ചൊല്ലി പ്രത്യേകം നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക