News - 2024

ആരാധനാലയങ്ങളിലെ സംസ്ഥാന മാര്‍ഗ്ഗനിര്‍ദേശങ്ങളും പുറത്ത്: 100 ച.മീറ്ററിന് 15 പേർ, പരമാവധി 100 പേര്‍, ദിവ്യകാരുണ്യ സ്വീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

പ്രവാചക ശബ്ദം 05-06-2020 - Friday

തിരുവനന്തപുരം: ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് സാമൂഹിക അകലനിബന്ധന പാലിച്ചും ഒരു സമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്താമെന്നും 100 ചതുരശ്ര മീറ്ററിന് 15 പേർ എന്ന തോത് അവംലംബിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതേസമയം കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശത്തിന് പിന്നാലെയുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശത്തിലും ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ അവ്യക്തത തുടരുകയാണ്. ആരാധനാലയങ്ങളിൽ ഭക്ഷ്യവസ്തുക്കള്‍ നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും മറ്റും വിതരണം ചെയ്യുന്നത് തത്കാലം ഒഴിവാക്കേണ്ടതുണ്ടെന്നാണ് ഇന്ന്‍ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഇത് വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് തടസമാകുമോയെന്ന ആശങ്ക കൂടുതല്‍ സജീവമാകുകയാണ്.

പൊതു നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ ‍

1. ആരാധനാലയങ്ങൾ എട്ടാം തിയതി ശുചീകരണം നടത്തി ഒമ്പതാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാം.

2. പൊതുസ്ഥലങ്ങളിൽ ആറടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങളിലും ബാധകമാണ്.

3. ആരാധനാലയങ്ങളിൽ എത്തുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കണം.

4. കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

5. സാധ്യമായ അവസരങ്ങളിൽ ഹാൻഡ് സാനിറ്റസർ ഉപയോഗിക്കണം.

6. ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിൽ ആരാധനാലയങ്ങളിൽ വരുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടം ചേരൽ ഉണ്ടാകരുത്.

7. പൊതുവായ ടാങ്കിലെ വെള്ളം ശരീരം ശുചിയാക്കാൻ ഉപയോഗിക്കരുത്. ഇതിനായി ടാപ്പുകൾ ഉപയോഗിക്കണം.

7. ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് മുഖം മറയ്ക്കണം.

9. ടിഷ്യു ഉപയോഗിക്കുന്നവർ അത് ശരിയായി നിർമാർജനം ചെയ്യണം.

10. രോഗലക്ഷണങ്ങൾ ഉള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്.

11. കോവിഡ്-19 ബോധവത്കരണ പോസ്റ്ററുകൾ പ്രകടമായി പ്രദർശിപ്പിക്കണം

12. ചെരിപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ അവ പ്രത്യേകം സൂക്ഷിക്കണം.

13. ക്യു നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.

14. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറ മാർഗങ്ങളുണ്ടാകണം.

15. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. ഇതിനുള്ള പേന ആരാധനാലയത്തിൽ എത്തുന്നവർ കൊണ്ടുവരണം.

16. എസികൾ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കിൽ അത് കേന്ദ്ര നിർദ്ദേശപ്രകാരം 24 മുതൽ 30 ഡിഗ്രി വരെ എന്ന രീതിയിൽ താപനില ക്രമീകരിക്കണം.

17. രൂപങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തൊടാൻ പാടില്ല.

18. ഭക്തിഗാനങ്ങളും മറ്റും കൂട്ടായി പാടുന്നത് ഒഴിവാക്കണം.

19. പായ, വിരിപ്പ് എന്നിവ പ്രാർത്ഥനയ്ക്കെത്തുന്നവർ തന്നെ കൊണ്ടുവരണം. അന്നദാനവും മറ്റും ഒഴിവാക്കണം.

20. മാമോദീസ നടത്തുന്നുണ്ടെങ്കിൽ അത് കരസ്പർശമില്ലാതെയായിരിക്കണം.

21. ഖര- ദ്രാവക വസ്തുക്കൾ ഒരുമിച്ച് വിതരണം ചെയ്യരുതെന്നതാണ് സംസ്ഥാനത്തിന്റെയും നിലപാട്.

22. അസുഖമുള്ള വ്യക്തി ആരാധനാലയത്തിൽ എത്തിയാൽ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്നുള്ള കേന്ദ്ര മാനദണ്ഡങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കും

23. ആരാധനാലയങ്ങളിൽ ഭക്ഷ്യവസ്തുക്കള്‍ നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും മറ്റും വിതരണം ചെയ്യുന്നത് തത്കാലം ഒഴിവാക്കേണ്ടതുണ്ട്.

24. ചടങ്ങുകളിൽ കരസ്പർശം പാടില്ല.

25. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് സാമൂഹിക അകലനിബന്ധന പാലിച്ചും ഒരു സമയം എത്രപേർ വരണമെന്ന കാര്യത്തിൽ ക്രമീകരണം വരുത്തണം.

26. 100 ചതുരശ്ര മീറ്ററിന് 15 പേർ എന്ന തോത് അവംലംബിക്കണം.

27. ഒരു സമയം എത്തിച്ചേരാവുന്നവരുടെ എണ്ണം നൂറായി പരിമിതപ്പെടുത്തും.

28. 65 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ ഇവരെല്ലാവരും ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ തന്നെ കഴിയണം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »