News - 2025
സ്പെയിനില്‍ ഈശോയുടെ തിരുഹൃദയ രൂപത്തില്‍ നിന്നു ശിരസും കൈകളും വെട്ടിമാറ്റി
പ്രവാചക ശബ്ദം 06-06-2020 - Saturday
സെവില്ല: യൂറോപ്യന്‍ രാജ്യമായ സ്പെയിനിലെ സെവില്ലയിലെ ലാ റോഡ ഡി അന്ധാലൂസ്യ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്തിരിന്ന ഈശോയുടെ തിരുഹൃദയത്തിന്റെ രൂപം അജ്ഞാതര്‍ തകര്‍ത്തു. 70 വർഷത്തിലേറെ പഴക്കമുള്ള രൂപത്തിന്റെ തല ഭാഗവും കൈകളും വെട്ടിമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ആരാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് വ്യക്തമല്ല. ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസത്തിലാണ് അക്രമം നടന്നതെന്നത് ശ്രദ്ധേയമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു വിശ്വാസി ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.
പ്രദേശവാസികള്‍ ഇവിടെ സ്ഥിരമായി പ്രാര്‍ത്ഥനയ്ക്കായി എത്തിയിരിന്നു. അക്രമത്തിന് ശേഷവും പുഷ്പങ്ങളും മെഴുകുതിരികളുമായി ഇവിടെ എത്തിച്ചേരുന്നുണ്ടന്നത് ഏറെ ശ്രദ്ധേയമാണ്. 1919-ല്‍ അല്‍ഫോണ്‍സോ പതിമൂന്നാമന്‍ രാജാവ് സ്പെയിനെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരിന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം 1952 ഒക്ടോബറിലാണ് ടൗൺ സ്ക്വയറിൽ രൂപം അനാച്ഛാദനം ചെയ്തത്. രൂപം പുനർനിർമ്മിക്കുന്നത് വരെ കറുത്ത തുണികൊണ്ട് മറച്ചിരിക്കുകയാണ്. അതേസമയം രൂപം തകര്‍ത്തവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്ന ആവശ്യവുമായി വിശ്വാസികള്‍ രംഗത്തുവന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക