News - 2025
ഇന്തോനേഷ്യയില്‍ ബൈബിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചു
പ്രവാചക ശബ്ദം 09-06-2020 - Tuesday
സുമാത്ര: ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സഹായിച്ചിരിന്ന ബൈബിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചു. വെസ്റ്റ് സുമാത്ര ഗവര്‍ണ്ണര്‍ ഇര്‍വാന്‍ പ്രയിടിനോ കേന്ദ്ര ഭരണകൂടത്തില്‍ സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ രാജ്യത്തു ബ്ളോക്ക് ചെയ്തത്. പ്രാദേശിക ഗോത്ര ഭാഷയായ മിനാങ്കബോയില്‍ ഒരുക്കിയ കിതാബ് സൂസി ഇഞ്ചില്‍ മിനാങ്കബോ എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് വിലക്ക് വീണത്. ബൈബിള്‍ മൊബൈല്‍ ആപ്പ് ഗോത്ര വര്‍ഗ്ഗക്കാരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചായിരിന്നു നടപടി.
ഗോത്ര വിഭാഗത്തിലെ ഭൂരിഭാഗവും ഇസ്ലാം മതസ്ഥരായിരിന്നു. ഇവര്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറുവാന്‍ കാരണമാകുമോ എന്ന ആശങ്കയെ തുടര്‍ന്നാകാം ആപ്ലിക്കേഷനെതിരെ ഗവര്‍ണ്ണര്‍ രംഗത്ത് വന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സുമാത്ര പ്രവിശ്യയിലെ ക്രൈസ്തവർക്ക് പൊതുസ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷിക്കാൻ മൂന്ന് പതിറ്റാണ്ടുകളായി സാധിക്കാറില്ല. പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലെ ചെറിയ ചാപ്പലുകളിൽ പോലും ക്രിസ്തുമസ് ആഘോഷം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.
ഓരോ തവണയും ക്രിസ്തുമസ് ആഘോഷം നടത്തുവാന്‍ ഒരുങ്ങുമ്പോള്‍ പ്രാദേശിക സര്‍ക്കാര്‍ അത് നിരോധിക്കുവാനാണ് ഒരുങ്ങിയിട്ടുള്ളത്. രാജ്യത്തെ 87% ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. 6.9% പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും 2.9 കത്തോലിക്കരുമാണ് രാജ്യത്തെ ആകെയുള്ള ക്രൈസ്തവര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക