Life In Christ

കൊറോണയില്‍ നിന്നുള്ള വിടുതലിനായി യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ച് സിംബാബ്‌വേ പ്രസിഡന്‍റ്

പ്രവാചക ശബ്ദം 16-06-2020 - Tuesday

ഹരാരെ: കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി സ്വര്‍ഗ്ഗീയ ഇടപെടല്‍ യാചിച്ച് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയിലെ ജനങ്ങള്‍ ഇന്നലെ ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിച്ചു. പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വായുടെ ആഹ്വാനമനുസരിച്ചാണ് ഇന്നലെ ജൂണ്‍ 15 സിംബാബ്‌വേയില്‍ പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. പ്രാര്‍ത്ഥനാചരണത്തില്‍ 'കര്‍ത്താവായ യേശു ക്രിസ്തുവിന്റെ നാമത്തില്‍' പ്രസിഡന്‍റ് പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രാര്‍ത്ഥന കുടുംബമായോ അല്ലെങ്കില്‍ അന്‍പതു പേരില്‍ കൂടാത്ത ചെറു കൂട്ടായ്മകളായോ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് എമ്മേഴ്സണ്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിന്നു.

സിംബാബ്‌വേ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ജനങ്ങളെ ക്ഷണിച്ച പ്രസിഡന്‍റ് യേശു നാമത്തില്‍ പ്രാര്‍ത്ഥിക്കുവാനും ഓര്‍മ്മിപ്പിച്ചിരിന്നു. സിംബാബ്‌വേയില്‍ ഇതുവരെ 387 കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 54 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാലു പേര്‍ മരണപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധി തുടരുന്ന സാഹചര്യത്തില്‍ മെയ് 17 മുതല്‍ സിംബാബ്‌വെയില്‍ ലോക്ക്ഡൌണിലാണ്. സ്ഥിതി ഗുരുതരമല്ലെങ്കിലും മുന്‍കരുതല്‍ എടുക്കുന്നതിനോടൊപ്പം പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചാണ് കോവിഡിനെതിരെ സിംബാബ്‌വേ പ്രതിരോധം സൃഷ്ട്ടിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 39