News - 2024

രോഗിയായ സഹോദരനെ കാണാന്‍ എമരിറ്റസ് ബെനഡിക്ട് പാപ്പ ജര്‍മ്മനിയില്‍

പ്രവാചക ശബ്ദം 19-06-2020 - Friday

മ്യൂണിച്ച്: രോഗിയായ ജേഷ്ഠ സഹോദരനെ കാണാന്‍ എമരിറ്റസ് ബെനഡിക്ട് പാപ്പ മാതൃരാജ്യമായ ജര്‍മനിയിലെത്തി. 96 വയസുള്ള സഹോദരനായ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിന്റെ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്ന സാഹചര്യത്തിലാണ് 93 വയസുകാരനായ ബെനഡിക്ട് പാപ്പ ജന്മദേശമായ ബവേറിയയിൽ എത്തിയത്. ഇന്നലെ ഉച്ചയോടെ മ്യൂണിച്ചില്‍ വിമാനമിറങ്ങിയ പാപ്പാ സഹോദരന്‍ താമസിക്കുന്ന റേഗന്‍സ്ബുര്‍ഗ് രൂപതയുടെ സെമിനാരിയിലേക്കു പോയി. റേഗന്‍സ്ബുര്‍ഗ് രൂപതാധ്യക്ഷന്‍ ഡോ. റുഡോള്‍ഡ് ഫോഡര്‍ഹോള്‍സര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ജര്‍മനിയിലേക്കുള്ള യാത്രയെപ്പറ്റി ഫ്രാന്‍സിസ് പാപ്പായുമായി ചര്‍ച്ച ചെയ്തശേഷമാണ് എമരിറ്റസ് പാപ്പാ ബെനഡിക്ട് തീരുമാനമെടുത്തതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പേഴ്‌സണൽ സെക്രട്ടറി ആർച്ച്ബിഷപ്പ് ജോർജ് ഗ്വാൻസ്വയ്‌നും ആരോഗ്യശുശ്രൂഷകർ ഉൾപ്പെടുന്ന ഒരു ചെറുസംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ബെനഡിക്ട് പാപ്പയുടെ റോമിലേക്കുള്ള മടക്കയാത്രാത്തീയതി നിശ്ചയിച്ചിട്ടില്ല. ബനഡിക്ട് 16-ാമനേക്കാൾ ജോർജ് റാറ്റ്‌സിംഗർ മൂന്ന് വയസിന് മൂത്തതാണെങ്കിലും 1951 ജൂൺ 29നു ഒരുമിച്ചായിരിന്നു ഇരുവരും തിരുപ്പട്ടം സ്വീകരിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »