Faith And Reason - 2025
പരിശുദ്ധ മറിയത്തോടുള്ള ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പ
പ്രവാചക ശബ്ദം 21-06-2020 - Sunday
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തോടുള്ള ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂട്ടിച്ചേര്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം. ലുത്തീനിയയിൽ 'കരുണയുടെ മാതാവേ' (Mater misericordiae), 'പ്രത്യാശയുടെ മാതാവേ' (Mater spei) , 'കുടിയേറ്റക്കാരുടെ ആശ്വാസമേ' (Solacium migrantium) എന്നീ മൂന്ന് യാചനകൾ ഉള്‍പ്പെടുത്തുവനാണ് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് ആരാധനയ്ക്കായുള്ള വത്തിക്കാൻ തിരുസംഘം മെത്രാന്മാരുടെ സംഘങ്ങളുടെ തലവന്മാർക്കയച്ചു.
'കരുണയുടെ മാതാവേ” എന്ന യാചന ലുത്തിനിയായിലെ 'തിരുസഭയുടെ മാതാവേ' എന്നതിനും “പ്രത്യാശയുടെ മാതാവേ” എന്നത് 'ദൈവവരപ്രസാദത്തിൻറെ മാതാവേ' എന്നതിനും “കുടിയേറ്റക്കാരുടെ ആശ്വാസമേ” എന്നത് “പാപികളുടെ സങ്കേതമേ” എന്നതിനും ശേഷം ചേർക്കാനാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ആരാധനയ്ക്കായുള്ള തിരുസംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറ, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ആർതർ റോഷ് എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച കത്ത് ഇന്നലെ (ജൂൺ 20 ശനിയാഴ്ച) പരിശുദ്ധ മറിയത്തിൻറെ വിമലഹൃദയത്തിൻറെ തിരുന്നാൾ ദിനത്തിലാണ് പരസ്യപ്പെടുത്തിയത്. ലോറെറ്റോയിലെ ലൂത്തീനിയ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ പ്രാര്‍ത്ഥനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1587-ല്‍ അന്നത്തെ പാപ്പയായിരിന്ന സിക്സ്റ്റസ് അഞ്ചാമനാണ് ഇതിനു അംഗീകാരം നല്‍കിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക