Arts - 2025
ജെസ്യൂട്ട് വൈദികന്‍റെ പേരില്‍ ഛിന്നഗ്രഹം നാമകരണം ചെയ്യപ്പെട്ടു
24-06-2020 - Wednesday
റോം: വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ വാനനിരീക്ഷകനും ശാസ്ത്രജ്ഞനുമായ ജെസ്യൂട്ട് വൈദികന്‍ ഫാ. ക്രിസ് കോര്‍ബല്ലിയുടെ പേരില്‍ ഒരു ഛിന്നഗ്രഹം നാമകരണം ചെയ്യപ്പെട്ടു. നാലുവര്‍ഷംകൊണ്ട് ഒരു വട്ടം സൂര്യനെ വലംവയ്ക്കുന്ന ഒരു ഛിന്നഗ്രഹത്തിനാണ് അദ്ദേഹത്തിന്റെ പേരു കിട്ടിയത്. 2001 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയിലെ ശാസ്ത്രജ്ഞനായ റോയി ടക്കര്‍ കണ്ടെത്തിയ ഛിന്നഗ്രഹത്തിനാണ് '119248 കോര്‍ ബല്ലി' എന്ന പേരു നല്‍കപ്പെട്ടത്. വത്തിക്കാന്‍ വാനനിരീക്ഷണാലയവുമായി സഹകരിച്ചാണ് ടക്കര്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്നത്.
ലണ്ടന്‍ സ്വദേശിയായ ഫാ. കോര്‍ബല്ലി 1983 മുതല്‍ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞനാണ്. നക്ഷത്രവ്യൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇപ്പോള്‍ ഫാ. കോര്‍ബല്ലി നടത്തുന്നത്. വത്തിക്കാന്‍ ഒബ്‌സര്‍വറ്ററിയുമായി ബന്ധപ്പെട്ട 11 ഈശോസഭാ വൈദികരുടെ പേരുകള്‍ ഇതുവരെ ഛിന്നഗ്രഹങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതമായി വന്ന ഈ അംഗീകാരത്തില്‍ താന്‍ അത്യധികം സന്തുഷ്ടനാണെന്ന് എഴുപത്തിനാലുകാരനായ ഫാ. കോര്‍ബല്ലി പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)