News - 2025
ക്രിസ്തീയ രൂപങ്ങള്‍ തകര്‍ക്കണമെന്ന ബിഎല്‍എം പ്രവര്‍ത്തകന്റെ ആഹ്വാനത്തിനെതിരെ വ്യാപക പ്രതിഷേധം
പ്രവാചക ശബ്ദം 24-06-2020 - Wednesday
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ അക്രമാസക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമത്തിലൂടെ യേശു ക്രിസ്തുവിന്റേയും, പരിശുദ്ധ കന്യകാമറിയത്തിന്റേയും, വിശുദ്ധരുടേയും വെള്ളനിറത്തിലുള്ള പ്രതിമകള്‍ തകര്‍ക്കണമെന്ന പ്രകോപനപരമായ ആഹ്വാനം നടത്തിയ 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രവര്‍ത്തകന് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. അമേരിക്കൻ എഴുത്തുകാരനായ ഷോണ്‍ കിംഗ് എന്നയാളാണ് “വെള്ളക്കാരുടെ ആധിപത്യ”ത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവര്‍ ആദരിക്കുന്ന വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുവാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.
വെളുത്ത നിറമുള്ള യേശുവിന്റേയും, പരിശുദ്ധ അമ്മയുടേയും, സുഹൃത്തുക്കളുടേയും ചുമര്‍ചിത്രങ്ങളും ജാലക ചിത്രങ്ങളും വെള്ളക്കാരുടെ ആധിപത്യത്തേയും, വംശീയ അജണ്ടയേയും സൂചിപ്പിക്കുന്നുവെന്നും അവയെല്ലാം തകര്‍ക്കണമെന്നുമാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇത്തരത്തില്‍ മൂന്നു ട്വീറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബൂണ്‍വില്ലെയിലെ വിശുദ്ധ പത്രോസ് പൗലോസ് ഇടവക ദേവാലയത്തിന്റെ വികാരിയായ ഫാ. ബില്‍ പെക്ക്മാനും, കത്തോലിക്ക ഭൂതോച്ചാടകനും മനഃശാസ്ത്രജ്ഞനുമായ മോണ്‍. സ്റ്റീഫന്‍ റോസിയും നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
യേശുവിനേയും കന്യകാമറിയത്തേയും, അപ്പസ്തോലന്മാരേയും വിവിധ വര്‍ണ്ണങ്ങളില്‍ കാലകാലങ്ങളായി ചിത്രീകരിച്ചുവരുന്നുണ്ടെന്നും, നമുക്ക് വിവിധ വര്‍ണ്ണങ്ങള്‍ നല്‍കിയ ദൈവം അതനുസരിച്ചല്ല നമുക്ക് ബുദ്ധിയും, കഴിവും, ധാര്‍മ്മികതയും നല്‍കിയിരിക്കുന്നതെന്നും ഫാ. ബില്‍ മറുപടി നല്‍കിയപ്പോള്‍, ഇപ്പോള്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തെ പിടികൂടിയിരിക്കുന്ന സാത്താനികതയുടെ അടയാളങ്ങളാണെന്നാണ് മോണ്‍. സ്റ്റീഫന്‍ റോസി പറഞ്ഞത്. “നല്ലതിന് വേണ്ടി ലോകത്തെ മാറ്റുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്നേഹം പ്രചരിപ്പിക്കുകയാണ് വേണ്ടത് വിദ്വേഷമല്ല” എന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോയുടെ രൂപം അക്രമികള്‍ വികൃതമാക്കിയിരിന്നു. ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ മറവില്‍ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക