India - 2025
ചങ്ങനാശ്ശേരി അതിരൂപതയിലും പൊതു വിശുദ്ധ കുർബാനയർപ്പണം പുനഃരാരംഭിക്കുന്നു
പ്രവാചക ശബ്ദം 29-06-2020 - Monday
ചങ്ങനാശ്ശേരി അതിരൂപതയിൽ, നിബന്ധനകളോടെ ജൂലൈ 3 മുതൽ പൊതുജന പങ്കാളിത്തതോടെയുള്ള വിശുദ്ധ കുർബാനയർപ്പണം പുനഃരാരംഭിക്കുവാൻ തീരുമാനം. ഇത് സംബന്ധിച്ച സർക്കുലർ ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 100 ചതുരശ്ര മീറ്ററിന് പതിനഞ്ചു പേർ എന്ന കണക്കിലാകും ദേവാലയത്തിൽ പ്രവേശനം നൽകേണ്ടത്. പരമാവധി 100 പേർക്ക് മാത്രമാണ് പ്രവേശനം.
ഓരോ ദിവസവും ദേവാലയത്തിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ, സമയം ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തണമെന്നും വൈദികർക്ക് വിശ്വാസികളുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ എണ്ണം വർദ്ധിപ്പിക്കാമെന്നും സർക്കുലറിൽ പറയുന്നു. ജൂലൈ ഒന്നു മുതൽ വിശുദ്ധ കുർബാന പുനരാരംഭിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയും തീരുമാനിച്ചിരിന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ 25 പേർക്ക് മാത്രമാണ് പ്രവേശനം.
![](/images/close.png)