News - 2025
വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യുഎന്‍ ആഹ്വാനത്തിന് മാര്‍പാപ്പയുടെ അഭിനന്ദനം
06-07-2020 - Monday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിന് ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ യുഎന്‍ രക്ഷാസമിതി നടത്തിയ പരിശ്രമത്തെ അഭിനന്ദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഞായറാഴ്ച സന്ദേശത്തിനിടെയാണു മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തതോടെ, അടിയന്തരമായ അത്യന്താപേക്ഷിത സേവനങ്ങള്‍ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ചെയ്യാന്‍ സാധിച്ചെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനുള്ള ധീരമായ ആദ്യനടപടിയാണ് രക്ഷാസമിതിയുടെ പ്രമേയം എന്നും മാര്‍പാപ്പ പറഞ്ഞു. കോവിഡ്19 മഹാമാരിയെത്തുടര്‍ന്ന് മെഡിക്കല്‍ സേവനം ഉള്‍പ്പെടെയുള്ളവ നടത്താന്‍ ആഗോളതലത്തില്‍ 90 ദിവസം വെടിനിര്‍ത്താന്‍ യുഎന്‍ രക്ഷാസമിതി നേരത്തെ ആഹ്വാനം നല്‍കിയിരുന്നു.