News

മോൺ. ജോര്‍ജ്ജ് റാറ്റ്സിംഗറിന് വിട: ശുശ്രൂഷ മധ്യേ എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ വികാരനിർഭരമായ സന്ദേശം

പ്രവാചക ശബ്ദം 09-07-2020 - Thursday

റേഗൻസ്ബുർഗ്: ജൂലൈ ഒന്നിനു അന്തരിച്ച ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്കാരം റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്നലെ നടന്നു. റേഗൻസ്ബുർഗ് ആർച്ച്ബിഷപ്പ് റുഡോൾഫ് വോഡർഹോൾസറിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിക്കു ശേഷമായിരുന്നു മൃതസംസ്‌ക്കാരം. നിരവധി കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കാളികളായി. ശുശ്രൂഷകളുടെ മധ്യേ എമിരറ്റസ് ബെനഡിക്ട് പതിനാറാമന്റെ വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാൻസ്വെയ്ൻ വായിച്ചു.

ജൂൺ 22ന് രാവിലെയാണ് താന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞതെന്നും അത് ഭൂമിയിൽവെച്ചുള്ള തങ്ങളുടെ അവസാന കണ്ടുമുട്ടലാണെന്ന് അറിഞ്ഞിരുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ കുറിച്ചു. "ഈ ഭൂമിയില്‍ ഞങ്ങളെ ഒരുമിപ്പിച്ച് നിർത്തിയ ദൈവം മറ്റൊരു ലോകത്തിൽ ഞങ്ങളെ വീണ്ടും ഒരുമിപ്പിക്കുമെന്ന് വലിയ വിശ്വാസമുണ്ട്. ജോര്‍ജ്ജ് നീ എനിക്കുവേണ്ടി നൽകിയതിനൊക്കെയും നീ അനുഭവിച്ച സഹനങ്ങൾക്കും നീ ചെയ്ത എല്ലാ നന്മകൾക്കും ദൈവം വലിയ പ്രതിഫലം നൽകട്ടെ". ലോകത്തിന്റെ പല ഭാഗത്തു നിന്നും പലരിൽ നിന്നും അദ്ദേഹത്തോടുള്ള നന്ദിസൂചകമായി അനുശോചനം ലഭിച്ചിരുന്നുവെന്നും എല്ലാവരെയും പ്രാർത്ഥനയോടെ ഓർക്കുകയാണെന്നും ജേഷ്ഠനെ അനുസ്മരിച്ച് എമിരിറ്റസ് പാപ്പ കുറിച്ചു. അനുസ്മരണാ ബലിയിൽ ഓൺലൈനിലൂടെയാണ് ബനഡിക്ട് പാപ്പ പങ്കുചേർന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

Related Articles »