India - 2024

തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19: കോണ്‍വെന്‍റ് അടച്ചു

പ്രവാചക ശബ്ദം 14-07-2020 - Tuesday

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകള്‍ക്ക് കോവിഡ്. ഇതോടെ നിരവധി അംഗങ്ങളുളള കന്യാസ്ത്രീ മഠം അടച്ചു. കഴിഞ്ഞ ദിവസമാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കന്യാസ്ത്രീക്കും രോഗം കണ്ടെത്തിയത്. ഒരാള്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വാര്‍ഡിലാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ കന്യാസ്ത്രീ കമ്മ്യൂണിറ്റി വാര്‍ഡിലാണ് സേവനം ചെയ്യുന്നത്. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.


Related Articles »