India - 2025
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഇന്ന് കൊടിയേറും: തിരുനാള്‍ ശുശ്രൂഷകള്‍ യൂട്യൂബില്‍ തത്സമയം
പ്രവാചക ശബ്ദം 19-07-2020 - Sunday
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഇന്നു തുടക്കം. ഇന്നു രാവിലെ 10.45ന് പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് കൊടിയേറ്റും. തിരുനാള്‍ തിരുകര്‍മങ്ങളില്‍ ജനപങ്കാളിത്തം ഒഴിവാക്കിയിട്ടുണ്ടെങ്കിലും സുരക്ഷാ നടപടികള്‍ പാലിച്ച് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. ബാരിക്കേടുകളിലൂടെ സാമൂഹ്യ അകലം പാലിച്ച് കബറിടത്തിനു സമീപമെത്തി പ്രാര്‍ത്ഥിക്കാം. തിരുനാളിന്റെ എല്ലാ തിരുക്കര്‍മങ്ങളും https://www.youtube.com/channel/UCNWaOwTWrOtfLcrUIL6qc3g യൂട്യൂബ് ചാനലിലൂടെ ലഭ്യമാണ്. രാവിലെ 5.30, 7.30, 11, ഉച്ചകഴിഞ്ഞു മൂന്നിനും വൈകുന്നേരം ആറിനും ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ നടക്കും. ഇത് യൂട്യൂബില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
![](/images/close.png)