India - 2025

'വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവഹിതം നിറവേറ്റിയവള്‍'

21-07-2020 - Tuesday

കോട്ടയം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ പാലാ രൂപത ചാന്‍സലര്‍ ഫാ.ജോസ് കാക്കല്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ദൈവത്തില്‍ മനസുറപ്പിച്ച് അവിടുത്തെ ഇഷ്ടം നിറവേറ്റിയവളാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നും ദൈവം അനുവദിച്ച കൊച്ചുകാര്യങ്ങളെ നിറവേറ്റുക എന്നതാണ് ദൈവഹിതമെന്ന് അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞിരുന്നതായും ഫാ. ജോസ് കാക്കല്ലില്‍ സന്ദേശത്തില്‍ പറഞ്ഞു.

വൈകുന്നേരം ആറിനു വടവാതൂര്‍ മേജര്‍ സെമിനാരിയിലെ ശെമ്മാശന്‍മാര്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു പുലര്‍ച്ചെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനും വിശുദ്ധ കുര്‍ബാന. രാവിലെ 11ന് പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.


Related Articles »