India - 2024

'ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തിയ അല്‍ഫോന്‍സാമ്മയുടെ പാത നാം പിന്തുടരണം'

24-07-2020 - Friday

ഭരണങ്ങാനം: ആത്മാവുകൊണ്ടും മനസുകൊണ്ടും കീര്‍ത്തനമാലപിച്ച് ദൈവത്തെ നിരന്തരം മഹത്വപ്പെടുത്തിയ അല്‍ഫോന്‍സാമ്മയുടെ പാത നാം പിന്തുടരണമെന്ന് പാലാ രൂപത മതബോധനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാമെല്ലാവരും നമ്മുടെ ജീവിത സാഹചര്യങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നവരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ 11നു എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ.ആന്റണി പെരുമാനൂര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.


Related Articles »