India - 2025

കെ‌സി‌ബി‌സി പ്രാര്‍ത്ഥനായത്നം ഇന്ന് 6.30 മുതല്‍

24-07-2020 - Friday

കൊച്ചി: കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്കു ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പത്തു ദിവസം നീളുന്ന പ്രാര്‍ത്ഥനായത്നം ഇന്ന് ആരംഭിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാന കാര്യാലയമായ കളമശേരി എമ്മാവൂസില്‍ വൈകിട്ട് 6.30ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് രണ്ടിന് പ്രാര്‍ത്ഥനായത്നം സമാപിക്കും. ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് വിവിധ ധ്യാനകേന്ദ്രങ്ങളിലെ ധ്യാനഗുരുക്കന്മാര്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന ശുശ്രൂഷകള്‍ ഷെക്കെയ്ന ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.


Related Articles »