India - 2025

'പ്രതിസന്ധികളില്‍ ഭയം വേണ്ടെന്ന് അല്‍ഫോന്‍സാമ്മ കാണിച്ചു തന്നു'

25-07-2020 - Saturday

ഭരണങ്ങാനം: പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും അകപ്പെടുമ്പോള്‍ നിരാശരാകാതെ ദൈവപരിപാലനയില്‍ ആശ്രയിക്കാനാണു തിരുവചനങ്ങളിലൂടെ ഈശോ പഠിപ്പിക്കുന്നതെന്ന് എംഎസ്ടി സഭാ ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാനൂര്‍. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കൊറോണാ വൈറസിന്റെ പിടിയില്‍ നാം ഭയപ്പെട്ട് നില്‍ക്കുകയാണ്. ദൈവപരിപാലനയുടെ പ്രകാശനങ്ങളാണ് നമുക്കു ലഭിക്കുന്ന സഹനങ്ങളെന്ന് അല്‍ഫോന്‍സാമ്മ പറയുന്നു. ഈശോയുടെ വചനങ്ങള്‍ നമുക്കു മുന്നില്‍ അല്‍ഫോന്‍സാമ്മ ജീവിച്ചുകാണിച്ചു. ഈശോയെ സ്‌നേഹിച്ച് ആ സഹനത്തോടു നമ്മുടെ സഹനങ്ങളെ ചേര്‍ത്തെടുത്താല്‍മാത്രമേ സഹനങ്ങള്‍ക്ക് അര്‍ഥം ലഭിക്കൂ. നമുക്കു ചുറ്റും വലയം ചെയ്തിരിക്കുന്ന പ്രതിസന്ധികളില്‍ ഭയപ്പാടു വേണ്ടെന്നാണ് ഈശോയോടു ചേര്‍ന്നുനിന്ന് അല്‍ഫോന്‍സാമ്മ കാണിച്ചുതന്നതെന്നും ഫാ. ആന്റണി പെരുമാനൂര്‍ പറഞ്ഞു.


Related Articles »