India - 2025
കര്‍ഷക കൂട്ടായ്മയുടെ പ്രതിഷേധം: നിവേദനം നല്‍കാനെത്തിയ താമരശ്ശേരി ബിഷപ്പിനെതിരെയും കേസ്
26-07-2020 - Sunday
താമരശേരി: കോടഞ്ചേരിയില്‍ നിയമപരമായി കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കര്‍ഷകന് തോക്കുപയോഗിക്കാനുള്ള അനുമതി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെയും ഉള്‍പ്പെടുത്തി. കേസിലെ 13 പ്രതികളില്‍ അവസാനത്തെയാളാണു ബിഷപ്പ്. കാര്‍ഷികവിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള സര്‍ക്കാര്‍ അനുമതി ആദ്യമായി നടപ്പാക്കിയ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്വദേശി ജോര്‍ജ് ജോസഫ് ഇടപ്പാട്ടുകാവുങ്കലിനെ എംപാനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വനംവകുപ്പ് നടപടിക്കെതിരെയായിരുന്നു ജൂണ്‍ 30ന് കോഴിക്കോട്ട് കര്‍ഷക കൂട്ടായ്മ മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും നടത്തിയത്.
വനംവകുപ്പ് ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞതോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.സുധീര്‍ നെരോത്തിന് നിവേദനം നല്‍കാനായി ബിഷപ്പ് ഓഫീസിലെത്തുന്നത്. ജോര്‍ജ് ജോസഫിന് എം പാനല്‍ അനുമതി റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നല്‍കി ബിഷപ്പ് ഓഫീസ് ഗേറ്റിന് പുറത്തെത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു. പ്രതിഷേധ കൂട്ടായ്മയില്‍ ബിഷപ്പ് പങ്കെടുത്തിരുന്നില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക