India - 2025
കെസിബിസി വാര്‍ഷിക ധ്യാനം നാളെ ആരംഭിക്കും
02-08-2020 - Sunday
കൊച്ചി: കെസിബിസി വാര്‍ഷിക ധ്യാനവും സമ്മേളനവും നാളെ തുടങ്ങും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ധ്യാനവും സമ്മേളനവും നടക്കുക. നാളെ വൈകിട്ട് ആരംഭിക്കുന്ന ധ്യാനം ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും. കെസിബിസി പ്രസിഡന്‍റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ഏഴ്, എട്ട് തീയതികളിലാണു സമ്മേളനം. കോവിഡ് പ്രതിസന്ധി ഉള്‍പ്പെടെ സമൂഹത്തിലെയും സഭയിലെയും വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.