India - 2025
പാലാ രൂപതയുടെ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതസംസ്കാരം നടത്തി
03-08-2020 - Monday
പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലാ രൂപതയിൽ രൂപീകൃതമായ പാലാ സമരിറ്റൻസ് എന്ന പേരിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതശരീരം പൂർണ്ണ ബഹുമതികളോടെ സംസ്കരിച്ചു. കോവിഡ് രോഗബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്കാരത്തിനായി ഗവൺമെന്റ് പുറപ്പെടുവിച്ച പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് 12 അടി താഴ്ചയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ പൂർണ്ണമായും മതപരമായ ചടങ്ങുകളോടെയാണ് മൃതദേഹം സംസ്കരിച്ചത്. അടിയന്തര ഘട്ടങ്ങളിലെ നേരിടാനുള്ള ലീഡേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്ന് വൈകാതെ തന്നെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം വഹിക്കാനായത് ഫോഴ്സിലെ അംഗങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കാവുന്ന വ്യക്തികളുടെ എണ്ണം, സാമൂഹിക അകലം, പിപിഇ കിറ്റ് ശാസ്ത്രീയമായി ധരിച്ചുള്ള വോളണ്ടിയേഴ്സിന്റെ നേതൃത്വം എന്നിവ ശ്രദ്ധേയമായി. കോതനല്ലൂർ, കുറവലങ്ങാട് ഫൊറോനകളിലെ അല്മായരും വൈദികരുമടങ്ങുന്ന രണ്ട് ടീമുകളിലെ വ്യക്തികളാണ് മൃതസംസ്കാര ശുശ്രൂഷകൾ നടത്തിയത്. ഫാ. ജോസഫ് മഠത്തിക്കുന്നേൽ, ഫാ. മാത്യു എണ്ണക്കാപ്പിള്ളിൽ, ഫാ. ജോസഫ് കുറുമുട്ടം, ഫാ. ജോസഫ് താന്നിക്കാപ്പാറ, ഫാ. തോമസ് സിറിൽ തയ്യിൽ, ടോമി ചാത്തംകുന്നേൽ, ബിജു കണ്ണംതറപ്പേൽ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക