Arts - 2024

ടൂറിൻ തിരുക്കച്ചയുടെ ത്രീഡി രൂപം വെനീസിൽ പ്രദർശനത്തിന്

പ്രവാചക ശബ്ദം 06-08-2020 - Thursday

വെനീസ്: ഇറ്റലിയിലെ വെനീസ് നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ സ്കൂള ഗ്രാൻഡേ ഡി സാൻ  മാർക്കോ മ്യൂസിയം, ടൂറിൻ തിരുക്കച്ചയുടെ മാതൃകയിലുള്ള ത്രീഡി ക്രിസ്തു രൂപം   പ്രദർശനത്തിനായിവെച്ചു. ജൂലൈ മാസം ആരംഭിച്ച പ്രദർശനം സെപ്റ്റംബർ 26 വരെ നീളും. 'ദി ക്രൈസ്റ്റ് ഓഫ് ദി ഷ്റൗഡ്: എ സേക്രഡ് ട്രെഡൈമെൻഷണൽ അനാറ്റമി' എന്ന പേരിലാണ് പ്രദർശനം നടക്കുന്നത്.  മ്യൂസിയത്തിന്റെ വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടത്.

അടക്കം ചെയ്ത വസ്ത്രത്തിൽ യേശുവിന്റെ ശരീരം പതിഞ്ഞ മുദ്രയെ അടിസ്ഥാനപ്പെടുത്തി സെർജിയോ റോഡെല്ല നടത്തിയ ശരീരഘടനയുടെ പ്രദർശനത്തിലേക്ക് സ്വാഗതമെന്ന് മ്യൂസിയം വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്. സുവിശേഷത്തിൽ വിവരിച്ചിരിക്കുന്ന വസ്തുതകളും ത്രീഡി രൂപം നിർമ്മിക്കാൻ കണക്കിലെടുത്തിട്ടുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.

ക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകളടക്കമുളളവയും പ്രദർശനത്തിന്റെ ഭാഗമാണ്. എല്ലാ വെള്ളിയാഴ്ചയും സൗജന്യമായി മ്യൂസിയം സന്ദർശിച്ച് ത്രീഡി രൂപം കാണാനും ടൂറിൻ തിരുകച്ചയെ പറ്റി വിശദമായി പഠിക്കാനും ഇറ്റാലിയൻ ജനതയ്ക്കു ഇപ്പോൾ അവസരമുണ്ട്. കൊറോണ വൈറസ് ഭീഷണി മൂലം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പ്രദർശനം നടക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »