India - 2025

പെട്ടിമുടി ദുരന്തം: വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു

14-08-2020 - Friday

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർത്ഥനാദിനം ആചരിച്ചു. മരണമടഞ്ഞ എല്ലാവർക്കുമായി രൂപതാധ്യക്ഷന്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലും വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിവരടക്കം ഇരുപതോളം വൈദികരും മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ് തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു.

സ്വർഗ്ഗീയ പിതാവിൻറെ തിരുവിഷ്ടം നിറവേറ്റപ്പെടുവാനായി ദുഃഖത്തോടെ തന്നെയെങ്കിലും തന്നെ പൂർണമായി ദൈവഹിതത്തിന് സമർപ്പിച്ച പുത്രനായ യേശുവിനെ പോലെ ജീവിച്ചിരിക്കുന്നവരായ നാമും നമ്മുടെ പ്രിയപ്പെട്ടവരുടെ ഈ വേർപാട് ദൈവഹിതത്തിന് വിട്ടു കൊടുത്തു അംഗീകരിച്ചാൽ മാത്രമേ തുടർന്ന് നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂയെന്ന് ബലി മധ്യേയുള്ള സന്ദേശത്തില്‍ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ ഉദ്ബോധിപ്പിച്ചു.

മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം രൂപത നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലിയർപ്പണത്തിനുശേഷം ദുരന്തത്തിൽ മരണമടഞ്ഞവരെ സംസ്കരിച്ച രാജമല മൈതാനത്തിൽ എത്തിയ ബിഷപ്പും സംഘവും പ്രാർത്ഥന നടത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »