India - 2024

ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

20-08-2020 - Thursday

കൊച്ചി: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ ചുമതലയേറ്റു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമാണ്. ഫാ. ജോസ് കരിവേലിക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ചുമതലയേറ്റത്. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍. ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലെ പ്രഫസറായ റവ. ഡോ. ചാള്‍സ് ലിയോണ്‍ കോഴിക്കോട് സെന്റ് സേവ്യേഴ്സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.


Related Articles »