Arts - 2024

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പേരിലുള്ള റോസച്ചെടി വൈറ്റ് ഹൗസ് ഉദ്യാനത്തില്‍

പ്രവാചക ശബ്ദം 28-08-2020 - Friday

വാഷിംഗ്ടണ്‍ ഡി‌. സി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ ഉദ്യാനത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരുള്ള റോസച്ചെടി. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡന്‍ പുനര്‍രൂപകല്പന ചെയ്തതിനെത്തുടര്‍ന്നാണ് ഈ റോസച്ചെടി പൂന്തോട്ടത്തില്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഉദ്യാനം തുറന്നത്. പ്രഥമ വനിത മെലാനിയ ട്രംപിന്റെ മേല്‍നോട്ടത്തിലായിരുന്നു റോസ് ഗാര്‍ഡന്റെ പുനര്‍നിര്‍മ്മാണം നടന്നത്. വെളുത്തനിറത്തിലുള്ള അത്യാകര്‍ഷകമായ റോസാ പുഷപമാണിത്. ഇതുകൂടാതെ ജെഎഫ്കെ റോസും പീസ് റോസും പൂന്തോട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

2006 മുതല്‍ അമേരിക്കന്‍ ഉദ്യാന നിര്‍മ്മാണ വിദഗ്ധനായ കീത് സാറി ജോണ്‍ പോള്‍ രണ്ടാമന്‍ റോസ ചെടി വളര്‍ത്തുന്നുണ്ട്. ഇതിനുശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലും ഇവ നട്ടുപിടിപ്പിച്ചു. വലിയ പൂവാണ് ഇതില് നി‍ന്നുമുണ്ടാകുന്നത്. റോസകളില്‍ ഏറ്റവും സൗരഭ്യം പരത്തുന്ന ഇനമാണ് ജോണ്‍ പോള്‍ രണ്ടാമന്‍ റോസ്. വിശുദ്ധ പോള്‍ രണ്ടാമനെ നിരവധി തവണ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുസ്മരിച്ചിട്ടുണ്ട്. വിശുദ്ധന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം ട്വീറ്റ് പങ്കുവെച്ചിരിന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിശുദ്ധന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്നും ട്രംപ് പറഞ്ഞിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »