India - 2024

സംവരണം ഔദാര്യമല്ല, അവകാശം: കത്തോലിക്ക കോണ്‍ഗ്രസ്

31-08-2020 - Monday

കൊച്ചി: സംവരണേതര വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ആവശ്യത്തെത്തുടര്‍ന്നു നടപ്പാക്കുന്ന സംവരണം ഔദാര്യമല്ലെന്നും മറിച്ച് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവരുടെ അവകാശമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ്. സംവരണം ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തില്നിതന്നു തെല്ലും പുറകോട്ടില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്ആവര്‍ത്തിച്ചു വ്യക്തമാക്കി.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും നിസംഗത തുടരുകയാണെങ്കില്‍ ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും സര്‍ക്കാരിനു നേരിടേണ്ടി വരുംമെന്നു നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അടുത്തിടെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട്, ഫേസ്ബുക്കില്‍ വി.ടി. ബല്‍റാം രേഖപ്പെടുത്തിയ അഭിപ്രായം തികച്ചും അനുചിതവും, സാമൂഹ്യനീതിക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തി. വി.ടി. ബല്‍റാമിന്റെ അഭിപ്രായവും നിലപാടും തന്നെയാണ് യുഡിഎഫിന്റേതെങ്കില്‍ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പറഞ്ഞു.


Related Articles »