India - 2025
'ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 നിരക്കില്‍ വിതരണം ചെയ്യുന്നത് അനീതി'
03-09-2020 - Thursday
കോട്ടയം: ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ 80:20 നിരക്കില്‍ വിതരണം ചെയ്യുന്നത് അനീതി ആണെന്നും അവ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്നും കെസിവൈഎം സെനറ്റ്. സെനറ്റ് ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. ഓണ്‍ലൈന്‍ സെനറ്റ് സമ്മേളനം ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു.
കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി. റിപ്പോര്‍ട്ടുകളും കണക്കും സെനറ്റില്‍ അവതരിപ്പിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ്, ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കല്‍, സിറിയക് ചാഴികാടന്‍, സിസ്റ്റര്‍ റോസ്‌മെറിന്‍, സംസ്ഥാന ഭാരവാഹികളായ ലിമിന ജോര്‍ജ്, ജയ്‌സന്‍ ചക്കേടത്ത്, ലിജീഷ് മാര്‍ട്ടിന്‍, ഡെനിയ സിസി ജയന്‍,സിബിന്‍ സാമുവല്‍, അനൂപ് പുന്നപ്പുഴ, അബിനി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
![](/images/close.png)