India - 2021

'പ്രണയം, വിവാഹം- സമകാലിക പ്രവണതകൾ': ജീസസ് യൂത്തിന്റെ വെബിനാർ ഇന്ന്‍

പ്രവാചക ശബ്ദം 11-09-2020 - Friday

എറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ 'ആശയക്കൂട്ടം' നാലാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. 'പ്രണയം, വിവാഹം- സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് വെബിനാർ നടത്തുക. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും.

റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ്‌ ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്.

ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് കണ്ണൻചിറ, യൂട്യൂബറും, ബിസിനസ്‌ ഡയറക്ടറും, ക്രീയേറ്റീവ് ലാബ് ഐ.ടി സൊല്യൂഷൻസ് സ്ഥാപകനുമായ സാജൻ പാപ്പച്ചൻ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. നൈസിൽ റോമിസ് തോമസ് എന്നിവരാണ് പാനലിസ്റ്റുകൾ.

** രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക ‍


Related Articles »