India - 2024

കോവിഡ് കാലത്തു ബാറുകള്‍ തുറക്കാനുള്ള നീക്കം ആത്മഹത്യാപരം: കെ‌സി‌ബി‌സി

14-09-2020 - Monday

കാലടി: കോവിഡ് കാലത്തു ബാറുകള്‍ തുറക്കാനുള്ള നീക്കം ആത്മഹത്യാപരമാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരേ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാലടി എക്സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ നടത്തിയ നില്‍പ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യശാലകള്‍ അടഞ്ഞുകിടന്ന 64 ദിവസം കേരളത്തിലെ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും ഉണ്ടായിരുന്നു. എന്നാല്‍ ബിവറേജസ് മദ്യ വില്‍പനശാലകള്‍ തുറന്നതിനെത്തുടര്‍ന്ന് സംസ്ഥാനം അരാജകത്വത്തിലേക്കെത്തി. കൊലപാതകങ്ങളും ആത്മഹത്യകളും അക്രമങ്ങളും വീണ്ടും ഗണ്യമായി വര്‍ധിച്ചു. കോവിഡ് വ്യാപനത്തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികാരി ഫാ. ജോണ്‍ പുതുവ മുഖ്യസന്ദേശം നല്‍കി.


Related Articles »