Arts

നവ മാധ്യമങ്ങളിലെ ആകര്‍ഷണമായി ലോകത്തെ ഏറ്റവും വലിയ ക്രൂശിത രൂപം

പ്രവാചക ശബ്ദം 16-09-2020 - Wednesday

ബൊഗോട്ട: സെപ്റ്റംബര്‍ 14നു ആചരിച്ച കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ നവമാധ്യമങ്ങളില്‍ നിറഞ്ഞ് ലോകത്തെ ഏറ്റവും വലിയ ക്രൂശിത രൂപം. കൊളംബിയയിലെ നെയ്‌വാ നഗരത്തില്‍ നിന്നും 10 മൈല്‍ അകലെ ഹൂയില എന്ന പട്ടണത്തിലെ 262 അടി നീളമുള്ള ക്രൂശിത രൂപത്തിന്റെ ചിത്രങ്ങളാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനത്തില്‍ നവമാധ്യമങ്ങളില്‍ തരംഗമായത്. ‘ബ്ലഡ് ഓഫ് ക്രൈസ്റ്റ് സ്പിരിച്വല്‍ പാര്‍ക്ക്’ (പാര്‍ക്വു എസ്പിരിച്ച്വല്‍ ലാ സാന്ഗ്രെ ക്രിസ്റ്റോ) എന്ന ക്രിസ്ത്യന്‍ തീം പാര്‍ക്കിലെ ചാപ്പലിനു മുകളിലാണ് ഈ ഭീമന്‍ ക്രൂശിത രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

കുത്തനെ നില്‍ക്കാതെ നിലത്ത് കിടക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കൊളംബിയയിലെ ഈ ക്രൂശിത രൂപം ഇന്നും അനേകരുടെ ആകര്‍ഷണമാണ്. 1959-ല്‍ മാര്‍ഷല്‍ ഫ്രഡറിക്ക് എന്ന അമേരിക്കന്‍ ശില്‍പ്പി മിഷിഗണില്‍ നിര്‍മ്മിച്ച 28 അടി ഉയരമുള്ള “ക്രോസ് ഇന്‍ ദി വുഡ്സ്” ആകാം കുത്തനെ നില്‍ക്കുന്ന ക്രൂശിത രൂപങ്ങളില്‍ ഏറ്റവും ഉയരമുള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.

എന്നാല്‍, പാദം മുതല്‍ ശിരസ്സ് വരെയുള്ള അളവ് പ്രകാരം കൊളംബിയന്‍ തീം പാര്‍ക്കിലെ ക്രൂശിതരൂപമാണ് ലോകത്തെ ഏറ്റവും വലിയ പൊക്കമുള്ള ക്രൂശിതരൂപം. വിശുദ്ധ വാരത്തിലും മറ്റ് തിരുനാള്‍ ദിനങ്ങളിലും ബ്ലഡ് ഓഫ് ക്രൈസ്റ്റ് സ്പിരിച്വല്‍ പാര്‍ക്കിലെ കൂറ്റന്‍ ക്രൂശിത രൂപത്തിന് കീഴിലുള്ള ചാപ്പലിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും പാര്‍ക്കിലെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനുമായി നിരവധി തീര്‍ത്ഥാടകരാണ് എത്തുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »