News - 2025

ആന്ധ്രയിൽ യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർക്കപ്പെട്ടു

പ്രവാചക ശബ്ദം 27-09-2020 - Sunday

എലൂർ: ആന്ധ്രപ്രദേശിലെ എലൂർ രൂപതയുടെ കീഴിലുള്ള മാണ്ടെപ്പെട്ടയിലുള്ള വിശുദ്ധ മേരി മഗ്ദലീൻ കത്തോലിക്ക ദേവാലയ കവാടത്തിൽ സ്ഥാപിച്ചിരിന്ന യേശുവിന്റെയും മാതാവിന്റെയും തിരുസ്വരൂപങ്ങൾ തകർക്കപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ചുറ്റിക കൊണ്ട് അടിച്ചാണ് അജ്ഞാതൻ രൂപം വികൃതമാക്കിയിരിക്കുന്നത്. സിസിടിവിയിൽ സംശയിക്കപ്പെടുന്ന ആളുടെ ദൃശ്യം പതിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയെ സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങളായി ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി ദേവാലയങ്ങൾ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

പട്ടണത്തിലെ പ്രധാന വീഥിയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. വീഡിയോ ദൃശ്യങ്ങളിൽ തിരുസ്വരൂപങ്ങളെ ചുറ്റിക കൊണ്ട് അടിക്കുന്നയാളെ ദൃശ്യമാണെങ്കിലും വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ക്രിസ്തീയ ദേവാലയങ്ങൾക്കും രൂപങ്ങൾക്കും നേരെ തുടരെ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ വിശ്വാസികൾ കടുത്ത ആശങ്കയിലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »