News - 2025

കോവിഡ് മൂലം മരണമടഞ്ഞ സന്യസ്തർക്കു വേണ്ടി പ്രാർത്ഥനാദിനവുമായി സ്പാനിഷ് റിലിജിയസ് കോൺഫറൻസ്

പ്രവാചക ശബ്ദം 27-09-2020 - Sunday

മാഡ്രിഡ്: കൊറോണ വൈറസ് പിടിപ്പെട്ട് മരണമടഞ്ഞ വൈദികർക്കും സന്യസ്തർക്കും വേണ്ടി പ്രാർത്ഥനാദിനം ആചരിക്കുവാന്‍ സ്പാനിഷ് കോൺഫറൻസ് ഓഫ് റിലിജിയസിന്റെ (കോണ്‍ഫര്‍) തീരുമാനം. സെപ്റ്റംബർ 29 മുഖ്യ ദൂതന്മാരുടെ തിരുനാൾ ദിനത്തില്‍ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനത്തിന്റെ ഭാഗമാകാൻ എല്ലാ കോൺഗ്രിഗേഷനുകളെയും സംഘടന ക്ഷണിച്ചിട്ടുണ്ട്. മരിച്ചുപോയവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെങ്കിലും അവസാനം വരെ വിശ്വാസത്തിന് സാക്ഷ്യം നൽകിയതിൽ അവരോട് കൃതജ്ഞതയുണ്ടെന്നും മരണമടഞ്ഞവരെ സ്മരിക്കാനായി ഒരു ദിവസം അവർക്കുവേണ്ടി നീക്കി വെക്കുന്നതാണ് അവരുടെ ബഹുമാനാർത്ഥം ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നും 'കോണ്‍ഫര്‍' പ്രസ്താവനയില്‍ കുറിച്ചു.

എല്ലാ കോൺഗ്രിഗേഷനുകളും രാവിലെയും, ഉച്ചയ്ക്കും, വിശുദ്ധ കുർബാനക്കിടയിലും മരിച്ചുപോയ ഓരോരുത്തരുടെയും പേര് പറഞ്ഞ് പ്രാർത്ഥിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചു പോയവരുടെ പേര് ഒരു പേപ്പറിൽ എഴുതി അത് അൾത്താരയിൽ വച്ച് പ്രാർത്ഥിക്കുക, പ്രാർത്ഥനാ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക തുടങ്ങിയ അഭിപ്രായങ്ങളും കോൺഫർ മുന്നോട്ടുവെച്ചിട്ടുണ്ട്. സ്പാനിഷ് കോൺഫറൻസ് ഓഫ് റിലീജിയസിന്റെ കണക്ക് പ്രകാരം ഇതുവരെ 357 വൈദികരും, സന്യസ്തരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. ആകെ 7,16,000 പേരെയാണ് കോവിഡ് 19 ബാധിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 586