India - 2025
നാളെ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുവാന്‍ ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മ
പ്രവാചക ശബ്ദം 01-10-2020 - Thursday
ചങ്ങനാശേരി: ഭാരതത്തിലെ വിവിധ സഭകളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ (യുസിപിഐ) ഗാന്ധിജയന്തി ദിനത്തില്‍ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ദേശവ്യാപകമായി സാമൂഹിക സേവനതലങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്വകാര്യമേഖലകളിലും പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് പ്രാര്‍ഥന നടത്തുന്നത്. രോഗത്തിന്റെ പിടിയില്‍പ്പെട്ട ദുരിതം അനുഭവിക്കുന്നവരെയും പ്രത്യേകം അനുസ്മരിക്കും. ഇതിന്റെ ഭാഗമായി സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷനും ചങ്ങനാശേരി എക്യുമെനിക്കല്‍ മൂവ്‌മെന്റും ചേര്‍ന്ന് നാളെ വൈകുന്നേരം നാലിന് സൂം മുഖേന പ്രാര്‍ത്ഥനകള്‍ നടത്തും.
സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുരിയാക്കോസ് മാര്‍ സേവറിയോസ്, സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോബി കറുകപ്പറന്പില്‍, മോണ്‍. തോമസ് പാടിയത്ത്, റവ.ഡോ. ജോസ് കൊച്ചുപറന്പില്‍, വിവിധ സഭകളിലെ വൈദികര്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ഈ പ്രാര്‍ത്ഥനയില്‍ ഒത്തുചേരും.