India - 2025
ഉത്തരേന്ത്യയില്‍ കോവിഡ് ബാധിച്ച് കപ്പൂച്ചിൻ വൈദികൻ അന്തരിച്ചു
പ്രവാചക ശബ്ദം 11-10-2020 - Sunday
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കപ്പൂച്ചിൻ വൈദികന്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരിന്ന ഫാ. അർണോൾഡ് റിബെലോയാണ് കോവിഡിനെ തുടര്‍ന്നു മരണമടഞ്ഞത്. തൊണ്ണൂറ് വയസുണ്ടായിരുന്നു. ലക്നൗവിലെ സെന്റ് ഫിഡെലിസ് ആശ്രമ സെമിത്തേരിയിൽ കോവിഡ് നിബന്ധനകൾ പാലിച്ച് മൃതസംസ്കാരം നടത്തി. സംസ്ക്കാരവേളയിൽ ചുരുക്കം ചില കപ്പൂച്ചിൻ സന്യാസിമാർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിഞ്ഞതെന് ഫാ. ജോസഫ് പ്രസാദ് പിന്റോ പറഞ്ഞു.
അധ്യാപകനായും, പ്രധാനാധ്യാപകനായും, ഇടവക വൈദികനായും, സെമിനാരി വിദ്യാർത്ഥികളുടെ ഫോർമേറ്ററായും, ധ്യാന പ്രസംഗകനായും, കുമ്പസാരക്കാരനായും ആത്മീയ പിതാവുമായും വ്യത്യസ്ത നിലകളിൽ ഫാ. അർനോൾഡ് സേവനം ചെയ്തിരുന്നു. ലളിത ജീവിതത്തിലൂടെ അദ്ദേഹം പാവങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിന്നുവെന്ന് സഹസന്യാസിനികള്‍ അനുസ്മരിച്ചു. ഫാ. റിബെല്ലോയുടെ രണ്ടു സഹോദരങ്ങള്‍ വൈദികരാണ്. ഇവര്‍ നേരത്തെ മരണമടഞ്ഞിരിന്നു.
