India - 2024

'ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് പാവങ്ങളോടുള്ള വെല്ലുവിളി'

16-10-2020 - Friday

കാഞ്ഞിരപ്പള്ളി: ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ മോചിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പിഎസ് സി നിയമനങ്ങള്‍ക്ക് 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം അനുവദിക്കുക, വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിക്കുക, കാര്‍ഷിക ബില്‍ പിന്‍വലിക്കുക എന്നീ ജനകീയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതികളുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരങ്ങള്‍ സംഘടിപ്പിച്ചു.

ജാര്‍ഖണ്ഡ് സംസ്ഥാനത്ത് നിരക്ഷരരും ദരിദ്രരും നിരാലംബരുമായ പാവങ്ങളുടെ ഇടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്നിരുന്ന ജെസ്യൂട്ട് സഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച എന്‍ഐഎയുടെ നടപടി രാജ്യത്തെ പാവങ്ങളോടുള്ള സര്‍ക്കാരിന്റെ നിലപാടിന് ഉദാഹരണമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍ പറഞ്ഞു.

ഗ്ലോബല്‍ സമിതിയംഗം ജെയിംസ് പെരുമാകുന്നേല്‍, ജോജോ തെക്കുംചേരിക്കുന്നേല്‍, ടെസി ബിജു പാഴിയാങ്കല്‍, ജോസ് മടുക്കക്കുഴി, സണ്ണിക്കുട്ടി അഴകംപ്രായില്‍, ചക്കോച്ചന്‍ വെട്ടിക്കാട്ടില്‍, ആന്‍സി സാജന്‍ പുന്നമറ്റത്തില്‍, ഷീല തോമസ് തൂമ്പുങ്കല്‍, ബിജു പത്യാല, സിനി ജീബു നീറണാക്കുന്നേല്‍, ജോയി പുളിക്കല്‍, ഷാജി പുതിയപറമ്പില്‍, മനോജ് മറ്റമുണ്ടയില്‍, സിബി തൂമ്പുങ്കല്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളിലെ നില്‍പ്പ് സമരത്തില്‍ പങ്കെടുത്തു.


Related Articles »