India - 2024

സാമ്പത്തിക സംവരണം സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച്‌ ബിഷപ്പ് പെരുന്തോട്ടം

പ്രവാചക ശബ്ദം 22-10-2020 - Thursday

ചങ്ങനാശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി 12-ാം തീയതി പ്രാബല്യത്തില്‍ കൊണ്ടുവന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% സംവരണം (EWS Reservation) കേരള സംസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും പ്രാബല്യത്തില്‍ കൊണ്ടുവന്നതിനെ സ്വാഗതം ചെയ്യുന്നതായി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. അതിശക്തമായ ബാഹ്യസമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി, നാളിതുവരെ യാതൊരു പരിഗണനയും ലഭിക്കാതെ പുറന്തള്ളപ്പെട്ടു കിടന്നിരുന്ന ദരിദ്രജനവിഭാഗങ്ങളോട് നീതി പുലര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണ ഘടനാപരമായി ലഭിച്ചിരിക്കുന്ന ഈ സംവരണാനുകൂല്യം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷനുകള്‍ ലഭിക്കുന്നതിനും അധ്യാപകനിയമനത്തിലും സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നതിനുമായി പരമാവധി പ്രയോജനപ്പെടുത്താന്‍ സംവരണപരിധിയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും മാര്‍ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.


Related Articles »