News - 2025
ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബല്ല ജറുസലേം പാത്രിയാർക്കീസ്
പ്രവാചക ശബ്ദം 25-10-2020 - Sunday
വത്തിക്കാൻ സിറ്റി: ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റ പിസബല്ലയെ വിശുദ്ധ നാടായ ജെറുസലേമിന്റെ ലത്തീൻ പാത്രിയാർക്കീസായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ശനിയാഴ്ചയാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഇറ്റലിയിലെ ബെർഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ സ്വദേശിയായ അദ്ദേഹം ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1965 ഏപ്രിൽ 21ന് ജനിച്ച അദ്ദേഹം ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ അംഗമായി 1990 സെപ്റ്റംബര്‍ 15ന് പൗരോഹിത്യം സ്വീകരിച്ചു. ജറുസലേമിൽ ബൈബിളിൽ ഉപരിപഠനം നടത്തി. 2004ൽ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ ചുമതലയേറ്റ ആർച്ചുബിഷപ്പ് പിസബല്ല 2016 ഏപ്രിൽ 16 വരെ സേവനം തുടർന്നു. 2016 ജൂൺ 24ന് അദ്ദേഹം ആര്‍ച്ച് ബിഷപ്പിന്റെ പദവിയോടെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇതേവര്‍ഷം സെപ്റ്റംബര്‍ 10ന് മെത്രാനായി അഭിഷിക്തനാകുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക