News - 2024

722 പലസ്തീൻ ക്രൈസ്തവര്‍ക്ക് ജറുസലേമിൽ ഈസ്റ്റർ ആഘോഷിക്കാൻ അനുമതി

പ്രവാചകശബ്ദം 13-04-2022 - Wednesday

ജെറുസലേം: ഗാസ മുനമ്പിൽ താമസിക്കുന്ന 722 പലസ്തീൻ ക്രൈസ്തവര്‍ക്ക് ഈ വർഷം ജറുസലേമിൽ ഈസ്റ്റർ ആഘോഷിക്കാൻ അനുമതി. ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് ഇക്കാര്യം കത്തോലിക്ക മാധ്യമമായ ഏജൻസിയ ഫിഡസിനെ അറിയിച്ചത്. വിശുദ്ധ വാരാഘോഷങ്ങളുടെ വേളയിൽ ഗാസ മുനമ്പിൽ നിന്ന് ജ്ഞാനസ്നാനമേറ്റവർക്ക് ഇസ്രായേൽ അധികാരികൾ ഈ വർഷം വിശുദ്ധ നഗരത്തിലേക്കുള്ള കൂടുതല്‍ പാസുകൾ അനുവദിച്ചതിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചു. ജറുസലേമിലെ വിശുദ്ധ വാരത്തിന്റെ ചടങ്ങുകൾ ഒരുമിച്ച് പങ്കുചേരാന്‍ അനേകം കുടുംബങ്ങള്‍ക്ക് കഴിയുമെന്നും മുന്‍ വര്‍ഷങ്ങളില്‍ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് മാത്രമേ അനുവാദം ലഭിച്ചിരിന്നുള്ളൂവെന്നും കൂടാതെ ഭരണകൂടം അനുവദിച്ച പെർമിറ്റുകൾക്ക് ദൈർഘ്യമേറിയ സാധുതയുണ്ടെന്നത് സന്തോഷകരമാണെന്നും ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.

1.8 ദശലക്ഷത്തിലധികം പാലസ്തീനികൾ താമസിക്കുന്ന ഗാസ മുനമ്പിൽ, നിലവിൽ 1,070-ലധികം ക്രിസ്ത്യാനികളുണ്ട്. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽപ്പെട്ടവരാണ്. 133 പേരാണ് കത്തോലിക്കരായിട്ടുള്ളത്. ഗാസയിലെ കത്തോലിക്കർ ഏപ്രിൽ 17 ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുമ്പോള്‍ ജൂലിയൻ കലണ്ടർ പിന്തുടരുന്ന ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭകൾ ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 24നാണ് ഉയിര്‍പ്പ് തിരുനാള്‍ വിശുദ്ധ നാട്ടില്‍ ആഘോഷിക്കുക. വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി 'മിഡിൽ ഈസ്റ്റ് കൺസേൺ' സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »