India - 2024

താമരശേരി രൂപത കെസിവൈഎം കാവല്‍ സമരം നടത്തി

പ്രവാചക ശബ്ദം 27-10-2020 - Tuesday

കൂടരഞ്ഞി: താമരശേരി രൂപതയിലെ കക്കാടംപൊയിലില്‍ വിനോദ സഞ്ചാരത്തിന്റെ മറവില്‍ കുരിശുമലയില്‍ സ്ഥാപിച്ചിരുന്ന കുരിശിന് മുകളില്‍ യുവാക്കള്‍ കയറി നില്‍ക്കുകയും കുരിശിനെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കാവല്‍ സമരം നടത്തി കെസിവൈഎം. ഇന്നലെ കക്കാടംപൊയിലില്‍ നടന്ന കാവല്‍ സമരം താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്നുവരെ സത്യവിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ ക്രൈസ്തവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ തലമുറയും വിശ്വാസത്തെ സംരക്ഷിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.

ഈ കാലഘട്ടത്തില്‍ ക്രൈസ്തവരെ സംരക്ഷിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കക്കാടംപൊയില്‍ ഇടവക വികാരി ഫാ. സുധീപ് കിഴക്കരക്കാട്ട്, താമരശേരി രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടനാട്ട്, കെസിവൈഎം താമരശേരി രൂപത ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളക്കാംകുടി, ഫാ. ജേക്കബ് കപ്പലുമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »