India - 2024

സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നീതിയോടെ നടപ്പിലാക്കണം: കെ‌സി‌ബി‌സി അല്‍മായ കമ്മീഷന്‍

31-10-2020 - Saturday

കൊച്ചി: സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ പങ്കുവയ്ക്കപ്പെടുമ്പോള്‍ അര്‍ഹമായവിധം നീതിനിര്‍വഹിക്കപ്പെടുന്നുണ്ടെന്നു ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും ബോധ്യം വരേണ്ടതുണ്ടെന്നു കെസിബിസി അല്‍മായ കമ്മീഷന്‍. രാജ്യത്തെ ക്രൈസ്തവ പിന്നാക്കാവസ്ഥയെ സംബന്ധിച്ചു സമഗ്രമായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സച്ചാര്‍ കമ്മീഷന്റെ മാതൃകയില്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വൈസ് ചെയര്‍മാന്മാരായ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി, ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല. കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പരിശ്രമം നടത്തിയിട്ടുണ്ട്. ക്രൈസ്തവരായ ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട പിന്നാക്കക്കാരുടെയും ബിപിഎലുകാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. എന്നാല്‍, ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി അതിവിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കാന്‍ ന്യൂനപക്ഷ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല.

കേരളത്തില്‍ കാര്‍ഷികമേഖലയിലും മത്സ്യബന്ധനമേഖലയിലും നിര്മാളണമേഖലയിലും മറ്റു തൊഴിലിടങ്ങളിലും ഉപജീവനം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ് െ്രെകസ്തവര്‍. കേരള ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ദളിത് വിഭാഗത്തില്‍പ്പെട്ടവരുമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ കാനേഷുമാരി കണക്കുപ്രകാരം കേരളത്തില്‍ 26 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2011ലെ കാനേഷുമാരി കണക്കുപ്രകാരം 18.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. വികസനത്തിന്റെ മേഖലകളിലെല്ലാം അവഗണിക്കപ്പെടുന്നതും, ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാഹായകരമായ ഘടകങ്ങളില്‍ പരിരക്ഷ ഉറപ്പാക്കപ്പെടാത്തതും ഈ ജനസംഖ്യ പരമായ കുറവിനു കാരണമായിത്തീരുന്നു. ജനസംഖ്യയും വളര്‍ച്ചാനിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികളിലൂടെ സംരക്ഷണം നല്‌കേണ്ടത്.

സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പിന്നോക്കം നില്ക്കുന്ന ദളിത് െ്രെകസ്തവര്‍ ഉള്‍പ്പടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണം. 2007 ലെ ജസ്റ്റീസ് രംഗനാഥന്‍ മിശ്ര കമ്മീഷന്‍ ശുപാര്‍ശപ്രകാരം ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. കഴിഞ്ഞ 70 വര്‍ഷമായി ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിനു ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പുനഃസ്ഥാപിക്കണം. ഭരണഘടന നല്‍കുന്ന പൂര്‍ണ അവകാശങ്ങളോടെ െ്രെകസ്തവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനുള്ള സംരക്ഷണം നല്‍കണം.

മലയോര കര്‍ഷകരുടെ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ബഫര്‍സോണുകളായി വിജ്ഞാപനം ചെയ്ത തെറ്റായ നടപടി തിരുത്തണം. തീരപ്രദേശത്ത് വസിച്ചുവരുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വാസസ്ഥലങ്ങള്‍ തീരദേശ സംരക്ഷണ നിയമപ്രകാരം അനധികൃതമാക്കുന്ന വിജ്ഞാപനം പിന്‍വലിക്കണം. ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമങ്ങള്‍ നാം ഊര്‍ജിതപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »