India - 2025

ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

02-11-2020 - Monday

കൊച്ചി: കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി(കെആര്‍എല്‍സിബിസി)യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലി(കെആര്‍എല്‍സിസി)ന്റെ ജനറല്‍ സെക്രട്ടറിയായും ഫാ. തോമസ് തറയിലിനെ നിയമിച്ചു. രണ്ടു ദിവസങ്ങളിലായി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി യോഗമാണ് ഫാ. തോമസ് തറയിലിനു പുതിയ ചുമതലകള്‍ നല്കിയത്.

ഒമ്പതു വര്‍ഷമായി കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഫാ. ഫ്രാന്‍സിന് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയില്‍ കെആര്‍എല്‍സിസിയുടെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിജയപുരം രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടറായും ജീസസ് യൂത്തിന്റെ അന്തര്‍ദേശീയ ചാപ്ലിനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മാസം 14ന് അദ്ദേഹം പുതിയ ഉത്തരവാദിത്വമേറ്റെടുക്കും.

More Archives >>

Page 1 of 356