India - 2025
ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചു: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
പ്രവാചക ശബ്ദം 30-10-2020 - Friday
തിരുവല്ല: അര്‍ഹമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികള്‍ വഞ്ചിച്ചതായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളിലും അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുകയും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളില്‍ അര്‍ഹമായ വിഹിതം നിഷേധിക്കുകയും ചെയ്തതായി കെസിസി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.
സാന്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയതും സംസ്ഥാനത്തിന്റെ വീഴ്ചയാണ്. ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ലിസ്റ്റുകള്‍ക്കും ഇത് ബാധകമാക്കണമെന്നും ഇപ്രകാരം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംവരണാനുകൂല്യം ലഭിക്കുന്ന മറ്റു സമുദായങ്ങള്‍ക്കുള്ള ക്രീമിലെയറിന് തുല്യമാക്കണമെന്നും കെസിസി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവ സംവരണവിഷയത്തിലും അനുകൂലമായ നിലപാട് കോടതിയില്‍ കൈക്കൊള്ളാന്‍ ഗവണ്‍മെന്റ് തയാറാകണം. കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് പി.തോമസ് വിഷയാവതരണം നടത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക