India - 2024

വിശുദ്ധ പദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ 23ന്

20-11-2020 - Friday

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ ആറാമത് വാര്‍ഷികദിനാഘോഷങ്ങള്‍ 23നു മാന്നാനം ആശ്രമദേവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ അറിയിച്ചു.

23നു രാവിലെ 6.30ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐയുടെ മുഖ്യകാര്‍മികത്വത്തിലും എട്ടിന് കോട്ടയം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐയുടെ മുഖ്യ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന, 11ന് സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഫാ. ജോസി താമരശേരി സിഎംഐ സന്ദേശം നല്‍കും.


Related Articles »